തൊടിയൂർ: കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മട്ടുപ്പാവിൽ മുന്നൂറിലേറെ ഗ്രോബാഗുകളിൽ കുട്ടികൾ നടത്തിയ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്‌ഘാടനം ചെയ്തു. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, അമര, ബിറ്റ്റൂട്ട്, കോളിഫ്ലവർ, കാബേജ് തുടങ്ങിയ ഇനങ്ങളാണ് കുട്ടികൾ കൃഷി ചെയ്തത്. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ബി.എ. ബ്രിജിത്ത്, മാതൃസമിതി പ്രസിഡന്റ് നൂർജഹാൻ, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.ശ്രീകുമാർ, കരുനാഗപ്പള്ളി എൻ.എം.ഒ ബീനാസുഭാഷ്, ഹെഡ്മിസ്ട്രസ് കെ.ജി.അമ്പിളി, സ്റ്റാഫ് സെക്രട്ടറി ടി. മുരളി,കോ-ഓർഡിനേറ്റർ ജി. മോഹനൻ, കാർഷിക ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.