
കൊല്ലം: തൊഴിലെടുക്കുന്നവരുടെയും പാവപ്പെട്ടവരുടെയും വിഷയങ്ങളിൽ വ്യത്യസ്തത പുലർത്തിയ നേതാവായിരുന്നു കാനം രാജേന്ദ്രനെന്നു സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ അഡ്വ. കെ. രാജു അഭിപ്രായപ്പെട്ടു. സി.പി.ഐ കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റി അയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി. ലാലു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എ. ഷാനവാസ്ഖാൻ, എക്സ്. ഏണസ്റ്റ്, എം നൗഷാദ് എം.എൽ.എ, നൗഷാദ് യൂനുസ്, സജി ഡി.ആനന്ദ്, പി. ഉണ്ണിക്കൃഷ്ണൻ, വിജയ ഫ്രാൻസിസ്, അയത്തിൽ സോമൻ എന്നിവർ സംസാരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു