കൊല്ലം: കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം ജനുവരി രണ്ടാം വാരം കൊട്ടാരക്കരയിൽ നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പെൻഷൻ കുടിശികയും ഡി.എയും വൈകിപ്പിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.

ജില്ലാ പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബി.ജനാർദ്ധനൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.സുധാകരൻ, എം.സി.ജോൺസൺ, സജി ജോൺ, ആർ.മുരളീധരൻപിള്ള, ജില്ലാ സെക്രട്ടറി സൈമൺ ബേബി, സി.കെ.ജേക്കബ്, ഷെറീഫ് ഹുസൈൻ, സി.നിത്യാനന്ദൻ, എ.ആർ.കൃഷ്ണകുമാർ, ടി.മാർട്ടിൻ, എസ്.ശ്രീകണ്ഠൻ നായർ, ഇരിങ്ങൂർ യോഹന്നാൻ, എ.ശ്രീകുമാർ, കെ.ജെ.വിത്സൺ എന്നിവർ സംസാരിച്ചു.