കരുനാഗപ്പള്ളി : നവകേരള സദസിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ സാംസ്കാരിക പ്രഭാഷണവും കലാപരിപാടികളും സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷന് മുന്നിലുള്ള നവകേരളം സ്ക്വയറിൽ നടന്ന പരിപാടിയിൽ ഡോ.വള്ളിക്കാവ് മോഹൻദാസ് പ്രഭാഷണം നടത്തി. ജെ.പി.ജയലാൽ അദ്ധ്യക്ഷനായി. ഡെപ്യുട്ടി തഹസിൽദാർ ആർ.അനീഷ് സ്വാഗതം പറഞ്ഞു. തുടർന്ന് കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻ പാട്ട്, വഞ്ചിപ്പാട്ട്, സംഘനൃത്തം, കോൽക്കളി, പഞ്ചാരിമേളം തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു.