കരുനാഗപ്പള്ളി: നവകേരള സദസിന് ഫണ്ട് അനുവദിക്കുവാനുള്ള കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ ഗ്രാമീണ റോഡുകളുൾപ്പടെ ജനങ്ങളുടെ അടിസ്ഥാനാ സൗകര്യവികസനങ്ങൾക്ക് ഫണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോളാണ് നവകേരള സദസിന് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചതെന്ന് യു.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. പ്രതിഷേധങ്ങൾക്ക് പാർലമെന്ററി പാർട്ടി നേതാവ് യൂസുഫ് കുഞ്ഞ് കൊച്ചയ്യത്ത്, പഞ്ചായത്തംഗങ്ങളായ ഇർഷാദ് ബഷീർ, ഷാലി , ദീപക്, ഉസൈബ, സൗമ്യ, സ്നേഹലത എന്നിവർ പങ്കെടുത്തു. കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം.നൗഷാദ് സംസാരിച്ചു.