കിഴക്കേക്കല്ലട: കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്തിന്റെ 2024 - 2025 ലെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡന്റ് ഉമാദേവിയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റാണി സുരേഷ്, എ.സുനിൽകുമാർ, എസ്. ശ്രുതി, മെമ്പർമാരായ വിജയമ്മ, ശ്രീരാഗ് മഠത്തിൽ, മായാദേവി, സജിലാൽ, രതീഷ്, പ്രദീപ് കുമാർ, ഷാജി മുട്ടം, മല്ലിക, കെ.ജി. ലാലി, അമ്പിളി ശങ്കർ, ആർ.രവീന്ദ്രൻ നായർ, പഞ്ചായത്ത് സെക്രട്ടറി സുചിത്രാ ദേവി എന്നിവർ സംസാരിച്ചു.