കരുനാഗപ്പള്ളി: ഗ്രാൻഡ് രശ്മി ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ കസ്റ്റമേഴ്സിന് ഓഫർ ചെയ്ത നാല് കാറുകൾ, നാല് സ്കൂട്ടറുകൾ, വിദേശയാത്രകൾ എന്നിവയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് വൈകിട്ട് 3ന് രശ്മി ഹാപ്പി ഹോം കറ്റാനം ഷോറൂമിൽ നടക്കും.
കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ ഫാ. പി.ഡി.സ്‌കറിയ പൊൻവാണിഭം, ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്സ്, കേരള വ്യാപാരി വ്യവസായി ഏകോപനസമതി ഭരണിക്കാവ് യൂണിറ്റ് പ്രസിഡന്റ് സുരേഷ് മുഞ്ഞിനാട്ട്, കേരള വ്യാപാരി സമിതി കറ്റാനം യൂണിറ്റ് സെക്രട്ടറി മനോജ് മെട്രോ എന്നിവർ നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കും.
രശ്മി ഹാപ്പി ഹോമിന്റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന രശ്മി ആനന്ദ് സ്മാർട്ട് ബനിഫിറ്റ് കാർഡിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സ്മാർട്ട് ബനിഫിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ എല്ലാ ഡിസ്കൗണ്ടുകൾക്കും പുറമേ ക്യാഷ് ബാക്കും ലഭിക്കും. സ്മാർട്ട് ബനിഫിറ്റ് കാർഡ് പൂർണമായും സൗജന്യമാണ്. സ്മാർട്ട് ബനിഫിറ്റ് കാർഡിന്റെ ആപ്ലിക്കേഷൻ ഫോം രശ്മിയുടെ ഹരിപ്പാട്, കറ്റാനം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ ഷോറൂമുകളിൽ ലഭ്യമാണ്. കാർഡ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എം.ഡി രവീന്ദ്രൻ രശ്മി അറിയിച്ചു.