തഴവ: തഴവ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എം. മുകേഷ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സി.ആർ.മഹേഷ് എം.എൽ.എ, കെ.പി.സി.സി അംഗം തൊടിയൂർ രാമചന്ദ്രൻ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ്, തഴവ മണ്ഡലം പ്രസിഡന്റ് തഴവ ബിജു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ആർ.അമ്പിളിക്കുട്ടൻ ,ബിജു ,മിനി മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, അഡ്വ.എം.എ.ആസാദ്, കെ.പി.രാജൻ ,തുളസീധരൻ റാഷിദ് വാഹിദ്, ചക്കാലത്തറ മണിലാൽ, പാപ്പാൻ കുളങ്ങര സലിം പഞ്ചായത്ത് അംഗങ്ങളായ ത്രദീപ് കുമാർ ,മായ സുരേഷ് ,നിസ തൈക്കൂട്ടത്തിൽ ,സൈനുദ്ദീൻ ,വത്സല തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കന്മാരായ എ.എ.റഷീദ് കൈപ്ളേതു ഗോപാലകൃഷ്ണൻ,റാഷിദ് വാലേൽ ഷൗക്കത്ത് ചന്ദ്രൻ പിള്ള, അനിൽകുറ്റിവട്ട,എസ്.സദാശിവൻ, ഇസ്മായിൽ തടത്തിൽ, മഹിളാ കോൺഗ്രസ് നേതാക്കളായ ഷീബ ബിനു, രാധാമണി, ജസീന, സജിത ,ഷമീല, യൂത്ത് കോൺഗ്രസ് നേതാക്കളായ രഞ്ജിത് ബാബു, നാദിർഷ , ഇന്ദ്രജിത് , വരുൺ ആലപ്പാട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.