
കൊല്ലം: ചാത്തന്നൂർ എം.ഇ.എസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പ്രഥമ കോളേജ് യൂണിയൻ കേരള സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ.പി.ഒ.ജെ.ലബ്ബ ഉദ്ഘാടനം ചെയ്തു. ആർട്‌സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സിനിമ, സീരിയൽ താരം ഡോ. ലക്ഷ്മിപ്രിയ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഒ. വിൽസൺ അദ്ധ്യക്ഷനായിരുന്നു. കണ്ണനല്ലൂർ നിസാം, കോളേജ് യൂണിയൻ ചെയർമാൻ പ്രിൻസ് എന്നിവർ സംസാരിച്ചു. പ്രൊഫ. കെ.പി. ശരീക്കത്ത് സ്വാഗതവും കോളേജ് യൂണിയൻ വൈസ് ചെയർമാൻ അമീനത്തുൽ ഹസനിയ നന്ദിയും പറഞ്ഞു. കോളേജ് ലോഗോ ഡോ. ലക്ഷ്മിപ്രിയ പ്രകാശനം ചെയ്തു