raju

അഞ്ചൽ: ലോറിയിൽ നിന്ന് സിമന്റ് ഇറക്കുന്നതിനിടെ ലോഡിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കുരിശുംമുക്കിൽ ചെമ്പകരാമനല്ലൂർ രാജു ഭവനിൽ രാജുവാണ് (60) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുരിശുംമുക്കിൽ റോഡ് പണിയുമായി ബന്ധപ്പെട്ട് സിമിന്റ് ഇറക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: ലിസി.