കൊല്ലം: ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൊല്ലം ശ്രീനാരായണ വനിതാ സമിതി നടത്തുന്ന വസ്ത്ര പ്രദർശന വില്പന മേള 15,16 ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 വരെ കടപ്പാക്കട എൻ.ടി.വി നഗറിലെ ശ്രീനാരായണ ഭവനത്തിൽ നടക്കും. മേൻമയുള്ളതും ആർഷണീയവുമായ വിവിധ തരം ബെഡ്ഷീറ്റ്, മേശവിരി, ചവിട്ടി, ടൗവ്വൽ തുടങ്ങി വീടിനാവശ്യമായ എല്ലാ തുണിത്തരങ്ങളും വനിതകൾക്കുള്ള വസ്ത്രങ്ങളും ലഭ്യമാണ്.