എഴുകോൺ : സി.പി.ഐ കരീപ്ര , നെടുമൺകാവ് ലോക്കൽ കമ്മിറ്റികൾ ചേർന്ന് കാനം രാജേന്ദ്രനെ അനുസ്മരിച്ചു. സി.പി.ഐ സംസ്ഥാന എക്സി. അംഗം അഡ്വ.ആർ.രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കരീപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശോഭ, ഡോ.സൂര്യദേവൻ, മണി മോഹനൻ നായർ, ലിതിൻ ചൈത്രം, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിജി ശശിധരൻ,സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു.