എഴുകോൺ: സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി എഴുകോണിൽ കാനം രാജേന്ദ്രൻ അനുസ്മരണം നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. ചക്കുവരയ്ക്കൽ ചന്ദ്രൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ , സി.പി.എം ജില്ലാകമ്മിറ്റി അംഗം പി.എ.എബ്രഹാം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജയപ്രകാശ് നാരായണൻ, സി.പി.എം ഏരിയ സെക്രട്ടറി രാമാനുജൻ,എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, സി.പി.ഐ സംസ്ഥാന എക്സി.അംഗം അഡ്വ.ആർ.രാജേന്ദ്രൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ജഗദമ്മ, സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാജശേഖരൻ ,സുരേഷ് എന്നിവർ സംസാരിച്ചു.