photo
പുനലൂർ നഗരസഭയിലെ ലൈഫ് പാർപ്പിട പദ്ധതിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം ചെയർപേഴ്സൺ ബി.സുജാത ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: നഗരസഭ അതിർത്തിയിലെ ലൈഫ് പാർപ്പിട പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം ചെമ്മന്തൂരിലെ കെ.കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ നടന്നു. 2020ൽ തയ്യാറാക്കിയ ഭവന പദ്ധതിലെ പട്ടികയിൽ ഉൾപ്പെട്ട 312പേർക്കാണ് ഭവന നിർമ്മാണത്തിനുള്ള ആനുകൂല്യം നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത് ഒരു ഭവനം നിർമ്മിക്കുന്നതിന് 4 ലക്ഷം രൂപയാണ് നൽകുന്നത്. മാനദണ്ഡങ്ങളുടെ അിസ്ഥാനത്തിൽ ഗഡുക്കളായാണ് തുക വിതരണ ചെയ്യുന്നത്. നഗരസഭ അതിർത്തിയിൽ വീട് ഇല്ലാത്ത എല്ലാവർക്കും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ചെയർപേഴ്സൺ ബി.സുജാത പറഞ്ഞു.വൈസ് ചെയർമാൻ ഡി.ദിനേശൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബിനോയ് രാജൻ, അഡ്വ.പി.എ.അനസ്,കെ.പുഷ്പലത, കെ.കനകമ്മ,വസന്തരഞ്ചൻ, മുൻ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.