കൊട്ടിയം: ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് ഫൗണ്ടർ ചെയർമാനും എം.എൽ.എയുമായിരുന്ന പേരതനായ ഡോ. എ. യൂനുസ് കുഞ്ഞിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഇന്റർ സ്കൂൾ ക്വിസ് മത്സരം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ സെക്രട്ടറി നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എൻ. അനിത അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ്. സിനി, ഡോ. കെ.എസ്.മിനി, ക്വിസ് മാസ്റ്റർ ഡോ.മോഹൻ ഇടയ്ക്കാട് എന്നിവർ സംസാരിച്ചു. മയ്യനാട് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ക്യാഷ് പ്രൈസും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ജി.എച്ച്.എസ്.എസ് ശങ്കരമംഗലം, ജി.എച്ച്.എസ്.എസ് ചാത്തന്നൂർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.