പത്തനാപുരം:പത്തനാപുരം നിയോജകമണ്ഡലത്തിലെ നവ കേരള സദസിന്റെ ഭാഗമായി തലവൂരിൽ ആരോഗ്യസെമിനാർ നടന്നു. തലവൂർ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ കെ.ബി.ഗണേഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി മുഖ്യപ്രഭാഷണം നടത്തി. പട്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ, തലവൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുധ ജെ.അനിൽ, പഞ്ചായത്ത് അംഗങ്ങളായ ഷാജി, വേണുഗോപാൽ, പഞ്ചായത്ത് സെക്രട്ടറി എസ്.രശ്മി, ജില്ല മാസ് മീഡിയ ഓഫീസർ ശ്രീകുമാർ, തലവൂർ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എസ്.അജയകുമാർ, ഡോ.സാബുതോമസ്,പഞ്ചായത്ത് അസി.സെക്രട്ടറി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.