കടയ്ക്കൽ. എസ്.എൻ. ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന 10 -ാം ശിവഗിരി -ഗുരുകുലം തീർത്ഥാടന പദയാത്ര വിജയിപ്പിക്കുവാൻ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 29ന് ഉച്ചയ്ക്ക് 2.30 ന് വളവ് പച്ച ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച് 30ന് വൈകിട്ട് 6 ന് ശിവഗിരിയിൽ പദയാത്ര സമാപിക്കും. പദയാത്ര ക്യാപ്ടനായി യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻ ചാർജുമായ ഡി. ചന്ദ്രബോസിനെ തിരഞ്ഞെടുത്തു. രക്ഷധികാരികളായി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, വയലാ ശാഖ പ്രസിഡന്റ്‌ കെ.ശ്രീധരൻ വയലാ , ചെയർമാൻ - യൂണിയൻ കൗൺസിലർ പങ്ങലുകാട് ശശിധരൻ, ജനറൽ കൺവീനർ - യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ജി. നാളിനാക്ഷൻ, കൺവീനർ - എസ്. രാജൻ, പ്രതിമ വാഹന നിയന്ത്രണം -ചെയർമാൻ - മുരളി പുല്ലുപണ, കൺവീനർ - സുദേവൻ ആറ്റുപുറം, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ - എംകെ വിജയമ്മ, കൺവീനർ - റീസൻ
ഫുഡ്‌ കമ്മിറ്റി ചെയർമാൻ എസ്. വിജയൻ കൺവീനർ -വി. പ്രകാശ്
വാഹനം മൈക് കമ്മിറ്റി ചെയർമാൻ -പി. അനിൽകുമാർ, കൺവീനർ -ബി. ബിജു
പദയാത്ര നിയത്രണം കമ്മിറ്റി ചെയർമാൻ - വി. അമ്പിളിദാസൻ, പ്രസാദ് വയല.
ദീക്ഷക്കെട്ട് 21 ന് 4 ന് ആൽത്തറമൂട് ശാഖ ഗുരു ക്ഷേത്രത്തിൽ വച്ച് നടത്തും.