k

ചാത്തന്നൂർ: നവകേരള സദസി​നെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ പൊലീസ്

അകാരണമായി മർദ്ദിക്കുന്നുവെന്ന് ആരോപി​ച്ച് ചാത്തന്നൂർ ജംഗ്ഷനിൽ നടന്ന യു.ഡി.എഫ് പ്രതിഷേധ പ്രകടനം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ ശ്രീലാൽ, പ്രതീഷ്, ഷുഹൈബ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻമാരായ സി.ആർ. അനിൽ കുമാർ, അനിൽ പൂതക്കുളം, വട്ടക്കുഴിക്കൽ മുരളി, യു.ഡി.എഫ് കൺവീനർ ശാന്തി ലാൽ, മണ്ഡലം പ്രസിഡന്റുമാരായ സിജി പഞ്ചവടി, വിഷ്ണു കല്ലുവാതുക്കൽ, ഇക്ബാൽ, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കിരൺ ചിറക്കരതാഴം, പരവൂർ നഗരസഭ ചെയർ പേഴ്സൺ

ശ്രീജ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, ബിനോയ്, ഷാരൂദാസ്, സുധീർ ചെല്ലപ്പൻ, അജകുമാർ കല്ലുവാതുക്കൽ എന്നിവർ പങ്കെടുത്തു.