
കൊല്ലം: പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് നവദ്രോഹ സദസായി മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പറഞ്ഞു. മയ്യനാട് മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരമായ കെ.കരുണാകരൻ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അജിത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അച്ചടക്ക സമിതി അംഗം എൻ. അഴകേശൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ഡി.സി.സി സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനാന്ദ്, ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് ബി. ശങ്കരനാരായണപിള്ള, ഡി.വി.ഷിബു, അഡ്വ. എസ്.എൻ. ഷമീം, മയ്യനാട് സുനിൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വിക്രം, വിപിൻ ജോസ്, നേതാക്കളായ ബി. ഷൈലജ, ഹയറുന്നിസ, സുധീർ കൂട്ടുവിള, മയ്യനാട് സംഗീത്, നാസിമുദീൻ, റാഫേൽ കുര്യൻ, ജോയ് മയ്യനാട്, ആതിര രഞ്ജു, എന്നിവർ സംസാരിച്ചു.