
കൊല്ലം: ആരോഗ്യ പരിപാലന മേഖലയ്ക്ക് മികച്ച നേട്ടങ്ങളാണ് 20 വർഷങ്ങളായി ശങ്കേഴ്സ് ആശുപത്രി നൽകുന്നതെന്ന് ശങ്കേഴ്സ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.ജി.ജയദേവൻ പറഞ്ഞു. ശങ്കേഴ്സ് (സിംസ്) ആശുപത്രിയിൽ ആരംഭിച്ച പാരാമെഡിക്കൽ കോഴ്സുകളായ ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജിയുടെയും ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജിയുടെയും ഇരുപതാമത് ബാച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റേഡിയോളജിസ്റ്റ് ഡോ. ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ മിഷൻ ആക്ടിംഗ് സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ മിഷൻ അഡ്ഹോക്ക് കമ്മിറ്റി മെമ്പർ പി. സുന്ദരൻ, വി. നിഥിൻ എന്നിവർ സംസാരിച്ചു.