കൊട്ടാരക്കര: സിദ്ധനർ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പഠന ക്യാമ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും സിദ്ധനർ സർവീസ് സൊസൈറ്റി മുൻ ഓഡിറ്റ് ജനറൽ വിനോദ് മലനട ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൽ.എസ്.ജിത്ത് അദ്ധ്യക്ഷനായി. കെ.എ.അശോക് കുമാർ, വാര്യത്ത് പുരുഷോത്തമൻ, നെല്ലിക്കുന്നം സുലോചന എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസ് നയിച്ചു. മഞ്ഞക്കാല സുരേന്ദ്രൻ, രാമചന്ദ്രൻ മടന്തകോട്, അനീഷ് ചടയമംഗലം, രാജൻ കാവൂർ, സുരേന്ദ്രൻ നെല്ലിക്കുന്നം സുജാത അന്തമൺ, വിനോദ് താമരക്കുടി, സുധാകരൻ പാത്തല, കർമ്മപാലൻ, ബാബു കരീപ്ര, ശ്രീനി കാരിക്കൽ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി രാഘവൻ ചെറുപൊയ്ക സ്വാഗതവും ജോയിന്റ് സെക്രട്ടറി സതീഷ് കുളക്കട നന്ദിയും പറഞ്ഞു.