ആകെ 24വേദികൾ
കൊല്ലം: ജില്ലയിൽ 16 വർഷത്തിന് ശേഷം വിരുന്നെത്തുന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 24 വേദികളുണ്ട്. പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ വേദികളും തയ്യറാക്കിയിരിക്കുന്നത്.
ആശ്രാമം മൈതാനമാണ് മുഖ്യവേദി. ഇവിടെ മാത്രമാണ് സ്‌റ്റേജ് ഉൾപ്പെടെയുള്ളവ കെട്ടേണ്ടി വരിക. ക്രേവൻ എച്ച്.എസ്.എസിലാണ് ഭക്ഷണശാല ഒരുക്കുന്നത്. എസ്.എൻ കോളേജ് ഓഡിറ്റോറിയം, സി.എസ്.ഐ ഓഡിറ്റോറിയം, സോപാനം ഓഡിറ്റോറിയം, എസ്.ആർ ഓഡിറ്റോറിയം, വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ക്രിസ്തുരാജ് എച്ച്.എസ് ഓഡിറ്റോറിയം, ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയം, ഗവ.ഗേൾസ് എച്ച്.എസ് കൊല്ലം, കടപ്പാക്കട സ്‌പോർട്സ് ക്ലബ് (അറബിക് കലോത്സവം), കെ.വി.എസ്.എൻ.ഡി.പി. യു.പി.എസ്, ആശ്രാമം (അറബിക് കലോത്സവം), ജവഹർ ബാലഭവൻ (സംസ്‌കൃത കലോത്സവം), ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയം, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. (താഴത്തെ നില), സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്.കൊല്ലം (രണ്ടാം നില), കർമ്മലറാണി ട്രെയിനിംഗ് കോളേജ്, കൊല്ലം, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് കൊല്ലം (താഴത്തെ നില), സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്, കൊല്ലം (മുകളിലത്തെ നില), ബാലികാമറിയം എൽ.പി.എസ്, കൊല്ലം, ഹോക്കി സ്റ്റേഡിയം, ടി.കെ.ഡി.എം. എച്ച്.എസ്.എസ് കടപ്പാക്കട (21 മുതൽ 24 വരെ) എന്നിവയാണ് വേദികൾ.
മുഖ്യവേദിയായ ആശ്രാമം മൈതാനത്ത് നൃത്ത ഇനങ്ങൾ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ വ്യക്തിഗത ഇനങ്ങളും സംഘനൃത്തം, തിരുവാതിര ഉൾപ്പെടെയുള്ള ഗ്രൂപ്പ് മത്സരങ്ങളും പ്രധാനവേദിയാിലായ മൈതാനത്ത് നടക്കും. രണ്ടും മൂന്നും വേദികളിലും വ്യക്തിഗത ഇനങ്ങളിലുള്ള മത്സരങ്ങളാകും അരങ്ങേറുക. നാടൻപാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങൾ സെന്റ് ജോസഫ് സ്‌കൂളി
ലും ബാന്റ് മേള മത്സരങ്ങൾ ആശ്രാമം ഹോക്കി സ്‌റ്റേഡിയത്തിലും നടക്കും. ടി.കെ.എം സ്‌കൂൾ, തട്ടാമല സ്‌കൂൾ, അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളാണ് വിദ്യാർത്ഥികൾക്ക് താമസത്തിനായി പരിഗണിക്കുന്നത്. ആശ്രാമം മൈതാനത്ത് പ്രധാനവേദിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.