കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ രണ്ട് പേരെക്കൂടി വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളായ കല്ലുവാതുക്കൽ 23-ാം വാർഡിലെ ആശാവർക്കർ പുഷ്പകുമാരി, കല്ലുവാതുക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുധീപ എന്നിവരെയാണ് കൊല്ലം ഫസ്റ്റ് ക്ളാസ് അഡീഷണൽ സെഷൻസ് കോടതിയിൽ വിസ്തരിച്ചത്.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പുഷ്പകുമാരി, പ്രതിയായ രേഷ്മയുടെ വീട്ടുമുറ്റത്തെ കരിയിലക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെന്ന് മൊഴി നൽകി. കേസിൽ നാളെ വിചാരണ തുടരും. രേഷ്മയുടെ ഭർത്താവ് വിഷ്ണു ഉൾപ്പെടെ 54 സാക്ഷികളാണുള്ളത് .