photo
നവകേരള സദസിന്റെ പ്രചരണാർത്ഥം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച സാംസ്ക്കാരിക സായാഹ്നം സിനിമ - സീരിയൽ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നവകേരള സദസിന്റെ പ്രചരണാർത്ഥം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ സാംസ്ക്കാരിക സായാഹ്നം സംഘടിപ്പിച്ചു. നവകേരള സ്ക്വയറിൽ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം സിനിമ - സീരിയൽ താരം ഗായത്രി വർഷ നിർവഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.എൻ.വിജയകൃഷ്ണൻ അദ്ധ്യക്ഷനായി.നവകേരള സദസ് മണ്ഡലം സംഘാടക സമിതിയുടെ ഉപഹാരം വി.വിജയകുമാർ ഗായത്രി വർഷയ്ക്ക് നൽകി. സെക്രട്ടറി അനിൽ ആർ.പാലവിള സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബീന സജീവ്, സൂസൻകോടി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ,

വി.പി.ജയപ്രകാശ് മേനോൻ, ആർ.രവീന്ദ്രൻപിള്ള, ഷീല ജഗധരൻ, ആർ.കെ.ദീപ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കവി അരങ്ങ്, വിവിധ കലാപരിപാടികൾ, നാടൻപാട്ട് എന്നിവ നടന്നു.