photo

കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്രാനുഭവങ്ങൾക്ക് കാലികമായ രാഷ്ട്രീയ പ്രസക്തി നൽകി കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത യാത്രയെ അനുധാവനം ചെയ്ത മഞ്ജുകുട്ടൻ രചിച്ച 'കണ്ടെയ്നർ 22' എന്ന പുസ്തകം പ്രകാശനം ചെയ്തു. സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി നാടകശാലയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ സൊസൈറ്റി വൈസ് ചെയർമാനുമായ പഴകുളം മധു പ്രകാശനം നിർവഹിച്ചു. രാഷ്ട്രീയ യാത്രകളിലെ പ്രതിധ്വനികൾ എന്ന വിഷയത്തിൽ നടന്ന സെമിനാറും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സൗഹൃദ കൂട്ടായ്മ ചെയർമാൻ അഡ്വ.ബിനു അദ്ധ്യക്ഷനായി. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് യൂണിയൻ ചെയർപേഴ്സൺ മീനാക്ഷി, ആർ.രാജശേഖരൻ, കെ.ജി.രവി, തൊടിയൂർ രാമചന്ദ്രൻ, ബിന്ദു ജയൻ, എം.അൻസർ, എൻ.അജയകുമാർ, ജി.മഞ്ചുകുട്ടൻ, റാഷിദ് എ.വാഹിദ്, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, എസ്.സോമരാജൻ, ക്ലാപ്പന ശ്രീകുമാർ, കെ.തുളസീധരൻ, ബോബൻ ജി.നാഥ്‌, ഷഫീക് കാട്ടയ്യം , സിംലാൽ, എസ്.അനൂപ്, ആർ.എസ്.കിരൺ, സുഭാഷ് ബോസ്, സുബിൻ ഷാ ക്ലാപ്പന എന്നിവർ സംസാരിച്ചു. സൗഹൃദ കൂട്ടായ്മ കൺവീനർ ഷിബുഎസ് തൊടിയൂർ സ്വാഗതവും വൈസ് ചെയർമാൻ നിയാസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.