khuran-

കൊല്ലം: അന്താരാഷ്ട്ര ഖുർആൻ വിസ്മയം ജനുവരിയിൽ കൊല്ലത്ത് നടക്കും. വിത്യസ്ത ശൈലികളിൽ ഖുർആൻ പാരായണം ചെയ്യുന്ന സ്വദേശത്തെയും വിദേശത്തെയും നിരവധി പണ്ഡിതർ പങ്കെടുക്കും. പ്രമുഖരുടെ ഖുർആൻ പ്രബോധന സദസും ഉണ്ടായിരിക്കുമെന്ന് വോയ്സ് ഒഫ് ഖുർആൻ ചെയർമാൻ ഹാജി ആസാദ് റഹീം പറഞ്ഞു. കൊല്ലം വോയ്സ് ഒഫ് ഖുർആന്റെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര ഖുർആൻ വിസ്മയത്തിന്റെ ലോഗോ പ്രകാശനം ഹാഫിസ് അബ്ദുൽ ജവാദ് മന്നാനി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. എ.കെ.സലാഹുദ്ദീൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ഷിഹാബുദ്ദീൻ സ്വാഗതം പറഞ്ഞു. അജിംഷ, ഹാഫിസ് അബ്ദുൽ വാഹിദ്, ഹബീബ് കൊല്ലം, സൈഫുദ്ദീൻ, ഇർഷാദ് മന്നാനി, നസീർ, എം.എം.കെ.ഷറഫുദീൻ, ആഷിഖ്, ജെ.കെ.ഹാഷിം, അൻവർ മൗലവി, സിദ്ദിക്ക് മന്നാനി, നിയാസ്, നുജുമുദ്ദീൻ, ഷെരീഫ് , അമീൻ മൗലവി എന്നിവർ പങ്കെടുത്തു.