കൊല്ലം: സാഹിത്യ വിമർശനത്തിലും അദ്ധ്യയനത്തിലും കെടാത്ത ജ്വാലയാണ് കെ.പി.അപ്പനെന്ന് സി.പി.എം പി.ബി.അംഗം എം.എ ബേബി പറഞ്ഞു. നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ സാഹിത്യ വിമർശകൻ കെ.പി.അപ്പന്റെ 15-ാമത് ചരമ വാർഷിക ദിനാചരണ ഭാഗമായുള്ള സ്‌മൃതി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കർ അദ്ധ്യക്ഷനായി. ഡി.സി ബുക്സിന്റെ അപ്പൻ സമ്പൂർണ കൃതികൾ കഥാകൃത്ത് വി.ആർ.സുധീഷിന് നൽകി എം.എ ബേബി പ്രകാശനം നിർവഹിച്ചു. ഡോ.പി.കെ.രാജശേഖരൻ, ഡോ.എസ്.ശ്രീനിവാസൻ, പ്രൊഫ.ലൈല പുരുഷോത്തമൻ, ഡോ.എം.എസ്. നൗഫൽ, ഡോ.എസ്.നസീബ്, കെ.പി.നന്ദകുമാർ, ഡോ.നൗഷാദ്, എന്നിവർ സംസാരിച്ചു. ഡോ.പ്രസന്ന രാജൻ, സിസ്റ്റർ സി.ജെ. വിൻസി എന്നിവരെ ആദരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ്.നാസർ സ്വാഗതവും വി.ബിജു നന്ദിയും പറഞ്ഞു. ഗ്രന്ഥശാലയിൽ കെ.പി.അപ്പൻ കൃതികളുടെ പ്രദർശനം പത്നി പ്രൊഫ.എ.ഓമന ഉദ്‌ഘാടനം ചെയ്തു.