
പുനലൂർ: പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയിൽ ആധുനിക രീതിയിലുള്ള സെഞ്ച്വറിയൻ ഗോൾഡ്ഫക്കോ മെഷീൻ ഉപയോഗിച്ചുള്ള തിമിര ശസ്ത്രക്രിയാ വിഭാഗം ഇന്നലെ ആരംഭിച്ചു. മൃദുവും കട്ടിയുള്ളതുമായ തിമിരത്തെ ലളിതമാക്കി സർജറി ചെയ്യാനും വളരെ ചെറിയ മുറിവായതിനാൽവളരെ വേഗം സുഖപ്പെടുകുയയും ചെയ്യുമെന്നതാണ് ഇതിന്റെ ഗുണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) നിയുക്ത ദേശിയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ മെഷീന്റെ പ്രവർത്തനോഘാടനം നിർവഹിച്ചു. ഡോ.ബി.ശങ്കർ, ഫക്കോ സർജൻ ഡോ.ചന്ദ്രമൗലവി, ഡോ.ഷേർളി ശങ്കർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.