കൊല്ലം: വേണാട് സഹോദയ കോംപ്ലക്സ് കുട്ടികൾക്കായി ഒരുക്കിയ കിഡ്സ് ഫെസ്റ്റ് 2023 ഇന്നു രാവിലെ 9.30 ന് തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ നടക്കും. 24 മെമ്പർ സ്കൂളുകളിൽ നിന്നു 32 ഇനങ്ങളിലായി കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള 1500 കുരുന്നുകളാണ് പങ്കെടുക്കുന്നത്. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. വേണാട് സഹോദയ പ്രസി​ഡന്റ് ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. വേണാട് സഹോദയ രക്ഷാധികാരിയും ഇന്റർ നാഷണൽ അവാർഡ് ജേതാവുമായ ഡോ.വി.കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി.ആർ. സാബു ഉദ്ഘാടനം ചെയ്യും. ഡോ.കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. നടനും ഗായകനുമായ അനിൽ മത്തായി, ട്രഷറർ രശ്മി, പ്രോഗ്രാം കോ ഓർഡിനേറ്റർ നീമ എസ്.നായർ, സ്കൂൾ മാനേജർമാർ, പ്രിൻസിപ്പൽമാർ തുടങ്ങി​യവർ പങ്കെടുക്കും. അനിൽ മത്തായി, സമ്മാനദാനം നിർവഹിക്കും.