പുത്തൂർ : പുത്തൂർ മിനിമോൾ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന്റെയും സ്ഥാപക ചെയർമാൻ ഡോ.ഗോകുലം ഗോപകുമാറിന്റെ എട്ടാം ചരമ വാർഷികം 17ന് നടക്കും. ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30വരെ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക. വിവിധ വിഭാഗങ്ങളിലായി പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭിക്കുമെന്ന് ചെയർപേഴ്സൺ ഗോപിക ഗോപൻ അറിയിച്ചു. അനുസ്മരണ ചടങ്ങുകൾ നാളെ നടക്കും.