കൊല്ലം: ഭാരതീയ തപാൽവകുപ്പ് കൊല്ലം സൗത്ത് ഡിവിഷനും വ്യാപാരി വ്യവസായി ഏകോപനസമിതി ഇരവിപുരം യൂണിറ്റും സംയുക്തമായി ഇരവിപുരം വ്യാപാരി വ്യവസായി ഏകോപനസമിതി ഓഫീസിൽ 19ന് രാവിലെ 9.30 മുതൽ 4 വരെ തപാൽ ആധാർമേള നടത്തും. പുതിയ ആധാർ എൻറോൾമെന്റ്, നവജാതശിശു മുതൽ 5 വയസ് വരെയുള്ള കുട്ടികൾക്കായി​ പുതിയ ആധാർ എൻറോൾമെന്റ് എന്നിവ സൗജന്യമായി ചെയ്യും. ആധാറിലെ ഫോട്ടോ പുതുക്കൽ, ബയോമെട്രിക് അപ്ഡേഷൻ, ആധാറിലെ മൊബൈൽ നമ്പർ, മേൽവിലാസം തിരുത്തൽ തുടങ്ങിയവയും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, പ്രധാനമന്ത്രി ജീവൻ ബീമാ യോജന, അടൽ പെൻഷൻ യോജന, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഫോൺ​: 8157077484, 7012570007, 9995763362