കൊല്ലം: അന്തർദേശീയ യുവജന സംഘടനയായ ജെ.സി.ഐ ക്വയിലോൺ മെട്രോ 'ക്യാച്ച് യുവർ റീച്ച്' എന്ന പേരി​ൽ 17ന് രാവി​ലെ 9.30ന്

കടപ്പാക്കട ഹോട്ടൽ സീ പേളിൽ സംഘടി​പ്പി​ക്കുന്ന പരിശീലന പരിപാടി ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ശ്യാം മോഹൻ ഉദ്ഘാടനം ചെയ്യും.

18നും 40നും മദ്ധ്യേ പ്രായമുള്ള യുവജന സംഘടന നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ, വാണിജ്യ മേഖലകളിലെ സംരംഭകർ എന്നിവർക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. ആധുനികകാലത്തെ മത്സരങ്ങളെ അതിജീവിക്കാൻ ആവശ്യമായ കഴിവുകൾ സമ്പാദിക്കാൻ യുവ സമൂഹത്തെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ജെ.സി.ഐ പരിശീലകരായ എം.സി. രാജിലൻ, വിനോദ് ശ്രീധർ, എ. ഷഹാറുദ്ദീൻ എന്നിവർ നേതൃത്വം നൽകും. ഫോൺ​: 9444409404, 9447389942, 9895077591 (പ്രോഗ്രാം ഡയറക്ടർ അബ്ദുൽ റഹിം)