കിഴക്കേക്കല്ലട: കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വനിതകൾക്ക് കന്നുകുട്ടി വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഉമാദേവിയമ്മ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ റാണി സുരേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.സുനിൽകുമാർ, മെമ്പർമാരായ ശ്രീരാഗ് മഠത്തിൽ, അമ്പിളി ശങ്കർ, വെറ്ററി​നറി ഡോക്ടർ ഭാഗ്യശ്രീ, ഇൻസ്പെക്ടർ ശ്രീലജ എന്നിവർ പങ്കെടുത്തു.