
കൊല്ലം: പ്രതികളെ സംരക്ഷിക്കാൻ വാളയാർ കേസ് അട്ടിമറിച്ച മാതൃകയിൽ വണ്ടിപ്പെരിയാർ കേസും അട്ടിമറിച്ച ഇടതു സർക്കാരിനും പൊലീസിനും എതിരെ ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഞ്ചൽ ചന്തമുക്ക് ബസ് സ്റ്റാൻഡിൽ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി.ബബുൽദേവ് ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ വർദ്ധിച്ചു വരുന്ന പട്ടികജാതി അതിക്രമങ്ങൾ തടയുന്നതിൽ ഇടതുപക്ഷ സർക്കാർ പരാജയമാണെന്നും വാളയാറിലും വണ്ടിപ്പെരിയാറിലും പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടത് പ്രതികൾ സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകരായതിനാലാണെന്നും വണ്ടിപ്പെരിയാർ വിഷയത്തിൽ സർക്കാർ പുനപരിശോധന ഹർജി നൽകാൻ തയാറാവണമെന്നും ബബുൽദേവ് ആവശ്യപ്പെട്ടു.
പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രബോസ്, രതു തങ്കപ്പൻ,പട്ടികജാതി മോർച്ച മണ്ഡലം ഭാരവാഹികളായ ഷിബു, സുജാത, ശാരിക, രാജശേഖരൻ, ബി.ജെ.പി നേതാക്കളായ അഡ്വ.രഞ്ജിത്, രാജു കോളച്ചിറ, രാജൻ പിള്ള എന്നിവർ പങ്കെടുത്തു.