കൊല്ലം: മറവിരോഗം ബാധിച്ച ഭർത്തൃ മാതാവിനെ അദ്ധ്യാപികയും മരുമകളുമായ മഞ്ജു തോമസ് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു.
സംഭവത്തിൽ കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മർദ്ദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിന്റെ കൈക്കാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ കമ്മിഷന് ലഭിച്ചിരിക്കുന്ന പ്രാഥമിക റിപ്പോർട്ടിലുള്ളത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.