a

ചവറ: നവകേരള സദസ് നീണ്ടകര പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പുത്തൻതുറ എ.എസ്.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി മത്സ്യഫെഡ് ചെയർമാർ ടി. മനോഹരൻ പന്തടിച്ച് ഉദ്ഘാടനം ചെയ്തു. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത് ഗോളിയായി. മത്സരത്തിൽ 15 ടീമുകൾ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ പ്രസീദ അദ്ധ്യക്ഷയായി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ജനപ്രതിധിധികൾ, സംഘാടക സമിതി ഭാരവാഹികൾ ,കുടുംബശ്രീ പ്രവർത്തകർ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്യാലൻസ് പുത്തൻതുറ ഒന്നാം സ്ഥാനവും, എഫ്.സി കരിത്തുറ രണ്ടാം സ്ഥാനവും നേടി. പഞ്ചായത്ത് അംഗം മീനു ജയകുമാർ സമ്മാനദാനം നിർവഹിച്ചു.