a

ചവറ: 19ന്‌ ഉച്ചയ്ക്ക് 2ന് ചവറ ടൈറ്റാനിയം മൈതാനിയിൽ എത്തിച്ചേരുന്ന നവകേരള സദസിന്റെ പ്രചരണാർത്ഥം തെക്കുംഭാഗത്ത് കൂട്ടയോട്ടവും, വിളംബര ജാഥയും സംഘടിപ്പിച്ചു. തെക്കുംഭാഗം പഞ്ചായത്ത് സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ മഠത്തിൽ മുക്കിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം നടയ്ക്കാവിൽ സമാപിച്ചു. കൂട്ടയോട്ടം സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ ബീനാ ദയൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ സാബു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി പ്രേംശങ്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ്.പള്ളിപ്പാടൻ, ബാജി സേനാധിപൻ, ടി.എൻ.നീലാംബരൻ, മണികുട്ടൻ, പ്രദീപ് എസ്. പുല്യഴം, അനിൽകുമാർ, സീതാലക്ഷ്മി, അപർണ രാജഗോപാൽ, സിന്ധു, സ്മിത എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ, ജീവനക്കാർ, വിവിധ ക്ലബുകൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടയ്ക്കാവിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മഠത്തിൽമുക്കിൽ സമാപിച്ചു.