കൊല്ലം: മെഡിട്രീന ആശുപത്രിയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിലൂടെ അർഹരെ കണ്ടെത്തി ശസ്ത്രക്രിയ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 മുതൽ 22 വരെ മെഡിട്രീന ആശുപത്രിയുടെ കൊല്ലം, തിരുവനന്തപുരം, പാലക്കാട് സെന്ററുകളിലാണ് ക്യാമ്പുകൾ നടക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 കുട്ടികൾക്ക് ഹൃദയത്തിലെ സുഷിരം അടയ്ക്കുന്ന സൗജന്യ ശസ്ത്രക്രിയയും 10 പേർക്ക് സൗജന്യ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും നടത്തുമെന്ന് മെഡിട്രീന ഹോസ്പിറ്റൽ സി.ഒ.ഒ. രജിത് രാജൻ, മീഡിയ ഹെഡ് റിയാസ് ബിൻ ഷറഫ് എന്നിവർ അറിയിച്ചു.