തഴവ: സുരക്ഷാ ഭീഷണി നേരിടുന്ന കരുനാഗപ്പള്ളി മുസ്ലീം എൽ.പി സ്കൂൾ കെട്ടിടത്തിന്റെ സംരക്ഷണത്തിന് അടിയന്തര നടപടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്ന് സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് സ്കൂൾ കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കിയത്. കെട്ടിടത്തിന്റെ നഷ്ടപരിഹാരം, വസ്തു വില എന്നീ ഇനത്തിൽ ആറര കോടി രൂപയാണ് ദേശീയ പാത വിഭാഗം വിദ്യാഭ്യാസ വകുപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്. ഈ തുക പ്രയോജനപ്പെടുത്തി കെട്ടിട നിർമാണം പൂർത്തിയാക്കണം. അറ്റകുറ്റപണികൾക്ക് ശേഷം മാത്രമേ നിലവിലുള്ള കെട്ടിടം ഉപയോഗിക്കാൻ കഴിയു എന്നിരിക്കെ കുട്ടികളുടെ സുരക്ഷ ഏറെ ഗൗരവമായി കാണെണമെന്നും എം.എൽ.എ പ്രസ്താവനയിൽ അറിയിച്ചു.