gurudharmma-

കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറുടെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് മുടങ്ങാതെ നടത്തിവരുന്ന 32 -ാമത് ശിവഗിരി തീർത്ഥാടന പദയാത്ര മഹാസമ്മേളനം പെരുമ്പുഴയിൽ നടത്തി. ശിവഗിരി മഠത്തിലെ സ്വാമി കൃഷ്ണ ആനന്ദ ഉദ്ഘാടനം നിവഹിച്ചു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ, ഓടനാവട്ടം ഹരീന്ദ്രൻ, കവി ഉണ്ണി പുത്തൂർ, എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് കെ.ആർ.മിനി, സെക്രട്ടറി അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം അനിൽകുമാർ, ജി.സുധർമൻ, ജി.മോഹൻ മംഗലത്ത്, ജി.ലാലു, എസ്.ഗീത, എസ്.ഷീല, എസ്.സുജ, വി.സുധർമ്മ, എസ്.സൂര്യ, എസ്.കമലാസനൻ, കെ.അശോകൻ എന്നിവർ സംസാരിച്ചു. നിർദ്ധനരായ കിടപ്പ് രോഗികൾക്ക് വീൽ ചെയറും ബെഡും മറ്റ് ചികിത്സാ ഉപകരണങ്ങളും സേവാഭാരതി ഇളമ്പള്ളൂർ പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റ് കലാധരൻ പിള്ളയും മറ്റ് ഭാരവാഹികളും ഏറ്റുവാങ്ങി.