anasar-
യു.ഡി.എഫ് വടക്കേവിള, മണക്കാട് മണ്ഡലം കമ്മി​റ്റികളുടെ നേതൃത്വത്തിൽ തട്ടാമലയിലെ സപ്ലൈകോ ഔട്ട് ലെറ്റിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: സപ്ലൈകോ ഔട്ട് ലെറ്റുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാതെ പൊതുവിതരണ മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. കോൺഗ്രസ് വടക്കേവിള, മണക്കാട് മണ്ഡലം കമ്മി​റ്റികളുടെ നേതൃത്വത്തിൽ തട്ടാമലയിലെ സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേവിള മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ, കോർപ്പറേഷൻ കൗൺസിലർ ശ്രീദേവിയമ്മ, ബിനോയ് ഷാനൂർ, ശിവരാജൻ വടക്കേവിള, വീരേന്ദ്രകുമാർ, നാഗരാജ്, സാദത്ത്, ഹബീബ്, ഷിഹാബുദ്ദീൻ, യു.ഡി.എഫ് കൺവീനർ രാജേന്ദ്രൻ പിള്ള, പി.വി.അശോക് കുമാർ, സുജി കൂനമ്പായിക്കുളം, മണികണ്ഠൻ, അബ്ദുൽ ജലീൽ, ഉനൈസ് പള്ളിമുക്ക് എന്നിവർ സംസാരിച്ചു.