കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന 10-ാമത് ശിവഗിരി ഗുരുകുലം തീർത്ഥാടന പദയാത്ര വിജയിപ്പിക്കാൻ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 29ന് ഉച്ചക്ക് 2.30ന് വളവ് പച്ച ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 30 വൈകിട്ട് 6ന് ശിവഗിരിയിൽ സമാപിക്കും. പദയാത്ര ക്യാപ്ടനായി യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻ ചാർജുമായ ഡി.ചന്ദ്രബോസിനെ തിരഞ്ഞെടുത്തു.
സ്വാഗതസംഘം ഭാരവാഹികളായി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, വയലാ ശാഖ പ്രസിഡന്റ്
കെ.ശ്രീധരൻ വയലാ (രക്ഷധികാരികൾ), യൂണിയൻ കൗൺസിലർ പങ്ങലുകാട് ശശിധരൻ (ചെയർമാൻ), യൂണിയൻ വൈസ് പ്രസിഡന്റ് കെ.പ്രേം രാജ് (ജനറൽ കൺവീനർ), ജി.നളിനാക്ഷൻ( ഫിനാൻസ് കമ്മിറ്റി ചെയർമാൻ), എസ്.രാജൻ, സുദേവൻ ആറ്റുപുറം, റീസൻ, വി. പ്രകാശ്, ബി.ബിജു, പ്രസാദ് വയല (കൺവീനർമാർ), മുരളി പുല്ലുപണ(പ്രതിമ വാഹനം നിയന്ത്രണം ചെയർമാൻ), എം.കെ.വിജയമ്മ(പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ), എസ്.വിജയൻ (ഫുഡ് കമ്മിറ്റി ചെയർമാൻ ), പി. അനിൽകുമാർ (വാഹനം മൈക് കമ്മിറ്റി ചെയർമാൻ), വി. അമ്പിളിദാസൻ (പദയാത്ര നിയന്ത്രണം കമ്മിറ്റി ചെയർമാൻ ) എന്നിവരെ തിരഞ്ഞെടുത്തു. ദീക്ഷക്കെട്ട് 21 ന് 4ന് ആൽത്തറമൂട് ശാഖ ഗുരു ക്ഷേത്രത്തിൽ നടത്തുവാൻ തീരുമാനിച്ചു.