ശാസ്താംകോട്ട: മാവേലി സ്റ്റോറുകളിൽ ആവശ്യ സാധനങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാളിമുക്ക് മാവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് ശാസ്താംകോട്ടബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷനായി. ജോൺ പോൾ സ്റ്റഫ്, സുരേഷ് ചന്ദ്രൻ , കുന്നിൽ ജയകുമാർ , ഗീവർഗ്ഗീസ്, കരീലി ബാലചന്ദ്രൻ , സുബ്രമണ്യൻ, ഗിരീഷ് കാരാളിമുക്ക് ,ദിനകർ കോട്ടകുഴി, ബീന പ്രസാദ്, അബ്ദുള്ള, കൃഷ്ണകുമാർ , അംബുജാക്ഷിയമ്മ, റജില നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.