ഓച്ചിറ: ഗ്രാൻ‌ഡ് രശ്മി ഷോപ്പിം​ഗ് ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന നാല് കാറുകൾ, നാല് സ്കൂട്ടറുകൾ, വിദേശയാത്രകൾ എന്നിവയുടെ ഹരിപ്പാട് ബ്രാഞ്ചിലെ നറുക്കെടുപ്പ് നാളെ വൈകിട്ട് 4ന് ഹരിപ്പാട്ടെ രശ്മി ഹാപ്പി ഹോം ഷോറൂമിൽ നടക്കും.

അസി. വികാർ ഫാ. ടോണി.എം.യോഹന്നാൻ കാർത്തികപ്പള്ളി, ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു, വാർഡ് കൗൺസിലർ നോബിൾ, കൗൺസിലർ മണ്ണാറശാല നാഗദാസ് എന്നിവർ ചേർന്ന് നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കും.

രശ്മി ഹാപ്പി ഹോമിന്റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് എർപ്പെടുത്തിയ രശ്മി ആനന്ദ് സ്മാർട്ട് ബനിഫിറ്റ് കാർ‍ഡിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. സ്മാർട്ട് ബനിഫിറ്റ് കാർഡ് ഉപയോ​ഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ എല്ലാ ഡിസ്കൗണ്ടുകൾക്കും പുറമേ ക്യാഷ് ബാക്കും ലഭിക്കും. സ്മാർട്ട് ബനിഫിറ്റ് കാർഡ് പൂർണമായും സൗജന്യമാണ്. ആപ്ലിക്കേഷൻ ഫോം രശ്മിയുടെ ഹരിപ്പാട്, കറ്റാനം, കരുനാ​ഗപ്പള്ളി, ആറ്റിങ്ങൽ ഷോറൂമുകളിൽ ലഭ്യമാണ്. അസുലഭ അവസരം ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണമെന്ന് എം.ഡി രവീന്ദ്രൻ രശ്മി അറിയിച്ചു.