കൊല്ലം: മാവേലി സ്റ്റോറുകളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുക, സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ മാവേലി സ്റ്റോറുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. തലവൂർ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാലുംമൂട് മാവേലി സ്റ്റോറിന് മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടപ്പൻ നായർ അദ്ധ്യക്ഷനായി. മേലിലയിൽ നടന്ന ധർണ ബ്ലോക്ക്​ കോൺഗ്രസ്​ പ്രസിഡന്റ്​ അഡ്വ.ടി.എം.ബിജു ഉദ്ഘാടനം ചെയ്തു. സുനിൽ അദ്ധ്യക്ഷനായി. വിളക്കുടി വെസ്റ്റിൽ നടന്ന ധർണ ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജെ.കെ.നന്ദകുമാർ അദ്ധ്യക്ഷനായി. വിളക്കുടി ഈസ്റ്റിൽ കുന്നിക്കോട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കോശി ചെറിയാൻ അദ്ധ്യക്ഷനായി. വെട്ടിക്കവലയിൽ നടന്ന ധർണ ഗ്രാമ പഞ്ചായത്ത്​ പ്രസിഡന്റ്​ എം.പി.സജീവ് ഉദ്ഘാടനം ചെയ്തു. സജി യോഹന്നാൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്​ അസംബ്ലി പ്രസിഡന്റ്​ സി.ആർ.സൂര്യനാഥ്, സജയകുമാർ, പി.ഷൈജു, ഷാഹുൽ കുന്നിക്കോട്, വർഗീസ് തോമസ് കരിക്കം, കുമാരി വിജയൻ, പ്രേയ്‌സൺ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.