kpsta-

കൊല്ലം: നവകേരള സദസിന്റെ പേരിൽ അദ്ധ്യാപകരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന സർക്കാർ നീക്കത്തെ അദ്ധ്യാപക സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഡി.എ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നവകേരള സദസിന്റെ പേരിൽ ധൂർത്ത് നടത്തുകയാണ്. കുണ്ടറ കെ.ജി.വി ഗവ. യു.പി സ്കൂളിൽ നടന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വനിത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, അങ്കണവാടി അദ്ധ്യാപകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരിൽ നിന്ന് ഫ്ലക്സ് ബോർഡ് വയ്ക്കാൻ ഭീഷണിപ്പെടുത്തി സർക്കാർ പിരിവ് നടത്തുന്നതും ഇവർ ആരോപിച്ചു.

കെ.പി.എസ്.ടി.എ വനിത ഫോറം ജില്ലാ ചെയർമാൻ ഡി.സുജാത അദ്ധ്യക്ഷയായി. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്.ശ്രീഹരി, സംസ്ഥാന കൗൺസിലർമാരായ പ്രിൻസി റീന തോമസ്, ഗ്ലീന, സന്ധ്യാദേവി, ജുമൈലത്ത്, ഇന്ദിരാകുമാരി, ജില്ലാ കൺവീനർ ജിഷ, സി.സാജൻ, സുനിൽ കുമാർ, ഷാജൻ.പി.സഖറിയ, ശ്രീകുമാർ, ഷേർളി കോശി, ജയ കൃഷ്ണൻ, അൻസാറുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.പി.എസ്.ടി.എ ജില്ലാ വനിതാ ഫോറം ഭാരവാഹികളായി ഡി.സുജാത (ചെയർമാൻ), എസ്.ജിഷ (കൺവീനർ) എന്നിവരെയും ഉപജില്ലാ കൺവീനർമാരായി എം.ജി.മിനി ( പുനലൂർ ) ,നീന ബി.എസ് (അഞ്ചൽ), പി.സുപ്രഭ (കുളക്കട), ജയ ജോൺ (കൊട്ടാരക്കര), വി.എസ്.ഷീലാറാണി (ചാത്തന്നൂർ), എസ്. നിഷ (വെളിയം), നീതു മോൾ (കുണ്ടറ),

ഷീജ ബെൻ (കൊല്ലം) സുമാമോൾ. കെ. (കരുനാഗപ്പള്ളി) ജാസ്മിൻ .വൈ ( ചവറ ) കെ.ശശികല (ശാസ്താംകോട്ട), ലൗലി (ചsയമംഗലം) എന്നിവരെയും തിരഞ്ഞെടുത്തു.