clp
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുംപീടിക സപ്ലൈകോ മാവേലി സ്റ്റോറിന് മുൻപിൽ നടത്തിയ സായഹ്ന ധർണ കെ.പി.സി .സി നിർവാഹക സമിതി അംഗം എം.അൻസാർ ഉദ്‌ഘാടനം ചെയ്യുന്നു

ക്ലാപ്പന: മാവേലി സ്റ്റോറുകളെ സർക്കാർ നോക്കുകുത്തിയാക്കി മാറ്റി എന്നാരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുംപീടിക സപ്ലൈകോ മാവേലി സ്റ്റോറിന് മുമ്പി നടത്തിയ സായഹ്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം എം.അൻസാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. ധർണയിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുബിൻഷാ, ജി.യതീഷ്, എം.പി.സുരേഷ് ബാബു, എം.എസ്.രാജു, നകുലൻ, ബിനു ആലുംപീടിക, ശരത്‌ ചന്ദ്രൻ, എസ്.ജീവൻ, അമാൻ, രാജ് കുമാർ, സഫിൽ, എൻ.സി.ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ പട്ടരുതറയിൽ, സുനില, ദിവ്യ തുടങ്ങിയവർ സംസാരിച്ചു.