കൊല്ലം: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സപ്ലൈകോയെ സംരക്ഷിക്കാൻ മന്ത്രിമാർക്ക് സമയമില്ലെന്നും ജനകീയ വിഷയങ്ങൾ മറന്ന് ഉല്ലാസ യാത്രയിലാണ് അവരെന്നും ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. സപ്ലൈകോയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വെസ്റ്റ്, സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരം സപ്ലൈകോയ്ക്ക് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.എസ്. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ, ഡോ. ഉദയസുകുമാരൻ കരുമാലിൽ, എഫ്. അലക്‌സാണ്ടർ, ചെറാശ്ശേരിൽ കൃഷ്ണകുമാർ, അശോകൻ പുന്നത്തല, ബേബിച്ചൻ, രഞ്ജിത് കലിംഗമുഖം, ഗ്രേയ്‌സി എഡ്ഗർ, ബിജു മതേതര, അജിത് പ്രസാദ്, എൻ. മരിയാൻ, ക്രിസ്റ്റഫർ, അജി പള്ളിത്തോട്ടം, ജഗന്നാഥൻ, ക്ലമന്റ്, അജിത, ദീപ ആൽബർട്ട്, ഹരിത, പി. സന്തോഷ്, രമേശ്, നൗഷർ പള്ളിത്തോട്ടം, ഷെരീഫ് മുളങ്കാടകം, ശശി തങ്കശേരി എന്നിവർ സംസാരിച്ചു.