കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ.മോഡൽ സ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പഠന - വിനോദയാത്രയോടനുബന്ധിച്ച് നടത്തിയ യാത്രാവിവരണ മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ അനിൽകുമാർ നിർവഹിച്ചു. എറണാകുളം ചാലക്കുടി എന്നീ സ്ഥലങ്ങളിലേയ്ക്ക് നടന്ന യാത്രയ്ക്ക് അദ്ധ്യാപകരായ മുഹമ്മദ് സലിം ഖാൻ, അനീസ, പ്രിയ, ഷീജ, ദീപകല, സ്വാലിഹ എന്നിവർ നേതൃത്വം നല്കി. യു.പി വിഭാഗത്തിൽ നിന്ന് പങ്കെടുത്ത 50 വിദ്യാർത്ഥികൾക്കും യാത്രയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അടുത്ത വർഷത്തെ കലണ്ടറും സമ്മാനമായി നല്കി.