പുത്തൂർ: പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ സ്ഥാപക ചെയർമാൻ ഡോ.ഗോകുലം ഗോപകുമാറിന്റെ 8-ാം അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർപേഴ്സൺ ഗോപിക ഗോപൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ, പ്രിൻസിപ്പൽ ടി.ടി.കവിത, ട്രസ്റ്റ് മെമ്പർ കോട്ടാത്തല ശ്രീകുമാർ, എസ്.എൻ.ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ.അനൂപ് രാജ്, ഡോ.ജി.ഹരികൃഷ്ണൻ, ഡോ.ബി.എസ്.ദിവ്യാലക്ഷ്മി, ഡോ.സി.എം.രേഖ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. ഗോകുലം ഗോപകുമാർ അനുസ്മരണ ചടങ്ങുകൾ ഇന്ന് രാവിലെ 9ന് സ്കൂൾ അങ്കണത്തിൽ നടക്കും.